Sunday, 28 June 2015



മരുഭൂമിയിലെ കുളിര്‍ക്കാറ്റ് ........1

ദിവസമായി പനി തുടങ്ങിയിട്ട്. കാലാവസ്ഥ മാറുന്നതിന്റെ ആണെന്ന് കരുതി. രണ്ടു ദിവസം ആയിട്ടും ഒട്ടും കുറവില്ല. ഡോക്ടറെ കാണാതെ പറ്റില്ലെന്ന് ഉറപ്പായി. ഈ ഗള്‍ഫ്‌ ജീവിതത്തില്‍ ഒറ്റക്കുള്ള താമസവും ഭഷണം ഉണ്ടാക്കലും കഴിക്കലും ഒക്കെ അല്ലെ. പലപ്പോഴും ബോര്‍ ആണ്. അസുഗം വന്നാല്‍ ഹോസ്പിറ്റലില്‍ പോകാന്‍ മടി ആണ്. എങ്കിലും ഇനി പോയെ മതിയാവു.

രാവിലെ ഓഫീസിലേക്ക് വിളിച്ചു പറഞ്ഞു. ഹാഫ് ഡേ ലീവ് എടുത്തു. റെഡി ആയി പുറത്തിറങ്ങി. വണ്ടി യില്‍ കയറി ഡ്രൈവ് ചെയാന്‍ നോക്കി. ഓ ഷീണം കാരണം. ഓടിക്കാന്‍ പറ്റുന്നില്ല. പിന്നെ വണ്ടി അവിടെ തന്നെ പാര്‍ക്ക്‌ ചെയ്തു. ഒരു ടാക്സി വിളിച്ചു. അടുത്തുള്ള ഡിസ്പെന്‍സറി യിലേക്ക് പോയി. ടോകെന്‍ എടുത്തു. മലയാളീ ഡോക്ടറെ ആണ്. ഡോക്ടര്‍ ജെയിംസ്‌ കുര്യന്‍. വലിയ തിരക്കില്ല. എനിക്ക് മുന്പ് അഞ്ചു പേര്‍ ഉണ്ട്. അവരെല്ലാം കണ്ടു പോയി. ഒടുവില്‍ എന്റെ ആയിരുന്നു. ഞാന്‍ കടന്നു ചെന്ന്. നാല്പത് വയസു പ്രായം വരും. നല്ല വെളുത്ത നിറം. സ്മൂത്ത്‌ ഹെയര്‍ നിറഞ്ഞ കൈകള്‍. കണ്ടാല്‍ തന്നെ എന്തോ ഒരു ആകര്‍ഷണം തോന്നും. ചെന്നപ്പോള്‍ അടുത്ത് നിന്ന നേഴ്സ് എന്നോട് ചെയറില്‍ ഇരിക്കാന്‍ പറഞ്ഞു. ഒരു ഫിലിപ്പിനെ നേഴ്സ് ആണ്. ഒട്ടും പൊക്കമില്ലാത്ത ഫിലിപ്പിനെ നേഴ്സ് മാരെ കണ്ടാല്‍ എനിക്കെന്തോ സഹതാപം തോന്നും. കാണാന്‍ ഗ്ലാമര്‍ ആണ് നേഴ്സ്. പഷേ പൊക്കം ഇല്ലാത്തതു കൊണ്ട് തന്നെ കൂടുതല്‍ നോക്കാന്‍ തോന്നിയില്ല.

ഡോക്ടര്‍ എന്നോട് കാര്യങ്ങള്‍ തിരക്കി. രണ്ടു ദിവസം ആയി പനി വന്നിട്ട്. ഷീണം എല്ലാം പറഞ്ഞു. ഒന്ന് കുഴല്‍ വച്ച് എന്നെ ചെക്ക്‌ അപ്പ്‌ നടത്തി. ഓ കുഴപ്പം ഒന്നും പ്രത്യഷത്തില്‍ കാണുന്നില്ല. ഈ കാലാവസ്ഥ മാറിയതിന്റെ. അത് എനിക്കറിയാം. കുറച്ചു മരുന്നിനു എഴുതി. ഇത് കഴിച്ചിട്ട് കുറഞ്ഞില്ലെങ്കില്‍ രണ്ടു ദിവസം കഴിഞ്ഞു വന്നാല്‍ മതി എന്ന് പറഞ്ഞു. എന്റെ മനസ്സില്‍ എന്തോ എനിക്കറിയില്ല... ഉടനെ ഞാന്‍ ചോതിച്ചു : രണ്ടു ദിവസം കഴിഞ്ഞു കുറഞ്ഞാലും ഞാന്‍ നിങളെ കാണാന്‍ വരുന്നതില്‍ പ്രോബ്ലം ഉണ്ടോ? .
ഡോക്ടര്‍ അറിയാതെ ചിരിച്ചുപോയി. പുറത്തു വേറെ രോഗികള്‍ ഇല്ലാത്തതു കൊണ്ടാവാം ഡോക്ടര്‍ എന്നോട് വിസ്യെഷങ്ങള്‍ തിരക്കി.

ഞങള്‍ പരിചയപെട്.ഡോക്ടറുടെ നാട് എറണാകുളം ത്രിക്കാകര യില്‍ ആണ്. സൌദിയില്‍ വന്നിട്ട് 8 വര്‍ഷമായി. ഈ ഹോസ്പിറ്റലില്‍ തന്നെ ആണ്. താമസവും ഹോസ്പിടലിനു അടുത്ത് തന്നെ. ഞാനും എന്നെ പരിചയപെടുത്തി. എറണാകുളം ആയതുകൊണ്ട് നമ്മുടെ നാടല്ലെ. പെട്ടന്ന് ഞങള്‍ പരിചിതരായി. ഞാനും ത്രിക്കാകരയില്‍ 3 വര്ഷം ഉണ്ടായിരുന്നു. ഭാരത മാതാ കോളേജില്‍ ബി.കോം നു. ഡോക്ടര്‍ ഡോക്ടറുടെ p.d.c. പഠിച്ചത് bmc യില്‍ ആയിരുന്നു. അതുകൊണ്ട് തന്നെ കോളേജ് നെ പറ്റിയും അവിടത്തെ സ്റ്റാഫ്‌ നെ പറ്റിയും ഒക്കെ ഞാഗള്‍ക്ക് പറയാന്‍ ഉണ്ടായിരുന്നു. ഞാന്‍ പഠിക്കുന്നതിനു അഞ്ചു വര്ഷം മുന്പ് ഡോക്ടര്‍ അവിടെ നിന്നും പാസ്‌ ഔട്ട്‌ ആയി പോയി.

അങ്ങനെ കുറെ നേരം സംസാരിച്ചിരുന്നു. ഡോക്ടര്‍ക്ക്‌ അന്ന് നൈറ്റ്‌ duti ആയിരുന്നു. 9 മണിക്ക് ഷിഫ്റ്റ്‌ കഴിയും. റൂമിലേക്ക്‌ പോകാം. ഇപ്പോള്‍ സമയം 9 മണി ആയി. ഡോക്ടറും പുറത്തേക്കിറങ്ങാന്‍ തുടങ്ങി. ഞങള്‍ സംസാരിച്ചു തന്നെ പുറത്തിറങ്ങി. ഡോക്ടര്‍ കാണാം എന്ന് പറഞ്ഞു ഞങള്‍ പിരിഞ്ഞു. ബൈ പറഞ്ഞു പോയ ഡോക്ടറെ ഞാന്‍ കുറച്ചു നേരം തിരിഞ്ഞു നോക്കി നിന്ന്. നല്ല ചുള്ളന്‍ ഡോക്ടര്‍. നാട്ടുകാരന്‍. എന്തുകൊണ്ട് ഒന്ന് മുട്ടി നോക്കികൂട. ഏയ്‌ വേണ്ട. ഡോക്ടര്‍ക്ക്‌ ഇഷ്ട്ടംയില്ലെങ്കില്‍ ആകെ നാറും. പിന്നെ വേഗം pharmacyil പോയി. മെഡിസിന്‍ വാങ്ങി പുറത്തിറങ്ങി. അപ്പോള്‍ അതാ വീണ്ടും ഡോക്ടര്‍ എന്റെ മുന്പില്‍. എന്നെ കാത്തു നില്‍ക്കുന്ന പോലെ.

ഡോക്ടറെ കണ്ടു ഒന്ന് മടിച്ചു പുറത്തേക്കിറങ്ങാന്‍. പഷേ ഡോക്ടര്‍ എന്നെ തന്നെ നോക്കി നില്ക്കു ന്നു. പിന്നെ മടിച്ചില്ല. വേഗം ഡോക്ടറുടെ കാര്‍ ഇന് അരികിലേക്ക് ചെന്നു. അകത്തേക്ക് കയറാന്‍ ഡോക്ടര്‍ ആന്ഗ്യം കാണിച്ചു. ഞാന്‍ ഡോര്‍ തുറന്നു അകത്തു കയറി. ഡോക്ടര്‍ എവിടേക്കാണ്‌ എന്ന് ചോതിച്ചു. ഞാന്‍ പറഞ്ഞു. : “എന്നോട് കയറാന്‍ പറഞ്ഞു ഞാന്‍ കയറി ഇനി തീരുമാനിക്കേണ്ടത് ഡോക്ടര്‍ ആണെന്ന് പറഞ്ഞു.” ഒന്ന് ചിരിച്ചു കൊണ്ട് ഡോക്ടര്‍ പറഞ്ഞു : “ഡാ നിന്റെ റൂം എവിടെ ഞാന്‍ അവിടെ കൊണ്ട് വിടാം”. ഞാന്‍ ഉടനെ വഴി പറഞ്ഞു കൊടുത്തു. അടുത്ത് തന്നെ ആയതുകൊണ്ട് അഞ്ചു മിനിറ്റു കൊണ്ട് ഫ്ലാടിനു താഴെ ഞങള്‍ എത്തി. റൂം വരെ കൊണ്ട് വിട്ടതല്ലേ. മര്യാദ അനുസരിച് ഞാന്‍ പറഞ്ഞു. റൂമില്‍ കയറി യിട്ട് പോകാം. ഡോക്ടര്‍ : ഇല്ല. നൈറ്റ്‌ ഷിഫ്റ്റ്‌ കഴിഞ്ഞല്ലേ ഉള്ളു. റൂമില്‍ പോയി വിശ്രെമിക്കണം എന്ന്. ok എങ്കില്‍ രണ്ടു ദിവസം കഴിഞ്ഞു കാണാം. എന്ന് പറഞ്ഞു ഞങള്‍ പിരിഞ്ഞു.

ഫ്ലാറ്റില്‍ ചെന്ന് ഞാന്‍ അല്പം കഞ്ഞി ഉണ്ടാക്കി. നാട്ടില്‍ നിന്നും കൊണ്ടുവന്ന അച്ചാര്‍ ഉണ്ട്. അതും കൂട്ടി അല്പം കഞ്ഞി കുടിച്ചു. ഡോക്ടര്‍ കുറിച്ച് തന്ന മെഡിസിന്‍ കഴിച്ചു അല്പട നേരം കിടന്നു. ഉച്ച കഴിഞ്ഞു അല്പം ശമനം കിട്ടി. evening ഷിഫ്റ്റ്‌ നു ജോലിക്ക് പോയി. ഓഫീസില്‍ ചെന്നിരുന്നപ്പോള്‍ മുതല്‍ വല്ലാത്തൊരു നഷ്ട്ടബോധം. എന്താണെന്നറിയില്ല. പണി കുറഞ്ഞിട്ടുണ്ട്. പിന്നെ എന്താ രാവിലെ ഹോസ്പിറ്റലില്‍ പോയതും ഡോക്ടറെ കണ്ടതും തിരിച്ചു പോന്നതും ഒക്കെ മനസ്സില്‍ മാറി മാറി വരാന്‍ തുടങ്ങി. കാര്യം പിടികിട്ടി ഡോക്ടര്‍ മനസ്സില്‍ കയറി പറ്റിയിരിക്കുന്നു. ഇനി ഡോക്ടറെ മനസ്സില്‍ നിന്നും ഇറക്കി കളയാന്‍ എന്താ വഴി.
പെട്ടന്ന് തോന്നി ഡോക്ടറെ ഒന്ന് കാണണം എന്ന്. ഞാന്‍ ഉടനെ facebook ഓപ്പണ്‍ ചെയ്തു. അതില്‍ searching തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ അതാ ഡോക്ടറുടെ പ്രൊഫൈല്‍. ഓ രഷപെട്ടു. വേഗം എല്ലാം നോക്കി. ഭാഗ്യം അതില്‍ ഡോക്ടറുടെ mob number ഉണ്ട്. ഞാന്‍ വേഗം ഡോക്ടറെ വിളിച്ചു. രണ്ടു ബെല്‍ അടിച്ചപ്പോഴേക്കും അങ്ങേ തലക്കല്‍ ഹലോ എന്ന് കേട്ട്. എന്ത് പറയണം എന്നറിയാതെ ഞാന്‍ പരിഭ്രമത്തിലായി. പിന്നെ സകല ദൈവങ്ങളെയും വിളിച്ചു. ശക്തി സംഭരിച്ചു പറഞ്ഞു. സര്‍, ഞാന്‍ രാവിലെ ഹോസ്പിറ്റലില്‍ കാണാന്‍ വന്നിരുന്നു. ലെനിന്‍. ഡോക്ടറെ കണ്ടു മരുന്നും വാങ്ങി. ഡോക്ടറെ എന്നെ എന്റെ ഫ്ലാറ്റില്‍ കൊണ്ടാക്കി. ഓര്കു തലന്നോ. ഇത്രയും ഒറ്റ ശസോതില്‍ പറഞ്ഞു. ഉടനെ ഡോക്ടര്‍ ചോതിച്ചു. ഹായ് ലെനിന്‍ എങ്ങനെ ഉണ്ട്. എന്താ ഇപ്പോള്‍ വിളിച്ചത്. ഞാന്‍ ഇപ്പോള്‍ ഉറക്കം കഴിഞ്ഞു എഴുനേറ്റു ഇപ്പോള്‍. ഞാനും ഓര്ത്തു നിന്നെപറ്റി. എന്താന്നറിയില്ല. നിനക്ക് എങ്ങനെ എന്റെ നമ്പര്‍ കിട്ടി. നമ്പര്‍ കിട്ടിയ കാര്യം ഞാന്‍ പറഞ്ഞു. അപ്പോള്‍ ഡോക്ടര്‍ എന്നെ കളിയാക്കിയോ. “ഡാ കള്ളാ, നിനക്കെന്ത എന്നോട് വല്ല പ്രേമം ആണോ” ഞാന്‍ ഒരിക്കലും പ്രതീഷിച്ചില്ല ഡോക്ടറുടെ അടുത്ത് നിന്നും അങ്ങനെ ഒരു ചോത്യം. എനിക്കറിയില്ല എന്ന് പറഞ്ഞു. പിന്നെ കുറച്ചു നേരം സംസാരിച്ചു. ഫോണ്‍ വച്ചിട്ട് ഞാന്‍ എന്റെ ജോലിയിലേക്ക് കടന്നു. കുറെ ജോലികള്‍ ബാക്കി ഉണ്ടായിരുന്നു. അതെല്ലാം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ whatsupil ഒരു messge . ഉം ഡോക്ടര്‍ ആണ്. പിന്നെ chating തുടങ്ങി. എന്തൊക്കെ ചോതിക്കണം എന്തൊക്കെ ചോതിക്കണ്ട എന്നൊന്നും അറിയില്ല. മനസ്സില്‍ തോന്നിയത് മുഴുവന്‍ പറഞ്ഞു.

ഡോക്ടര്‍ വിവാഹിതന്‍ ആണ്. പഷേ divorce ആണ്. വിവാഹം കഴിഞ്ഞു അഞ്ചു വര്ഷം കഴിഞ്ഞിട്ടും കുട്ടികള്‍ ആയില്ല. ഡോക്ടര്ക്ക്ച‌ ആയിരുന്നു പ്രോബ്ലം. പിന്നെ അവിടെ നിന്നും തുടങ്ങി.... ഭാര്യായും ഡോക്ടര്‍ ആയിരുന്നു. അതും gyno... അഞ്ചു വര്ഷ്ത്തെ ജീവിതത്തില്‍ കൂടി അവര്ക്് മനസിലായി മക്കള്‍ ഉണ്ടാവില്ല എന്ന്. കൂടാതെ വിവാഹത്തിനു മുന്പ് ആ സ്ത്രീക്ക് ഒരു പ്രേമം ഉണ്ടായിരുന്നു. അയാള്‍ ഇപ്പോള്‍ അമേരിക്കയില്‍ ആണ്. അവരുമായി ഈ സ്ത്രീ ഫോണ്‍ വിളിയും മറ്റും തുടങ്ങി. അതോടെ അവര്‍ പിരിയാന്‍ തീരുമാനിച്ചു. രണ്ടു പേരും ഒരുമിച്ചു വിവാഹമോചനം ആവശ്യ പെട്ടതിനാല്‍ പെട്ടന്ന് തന്നെ വിവാഹ മോചനം കിട്ടി. ഭാര്യാ അമേരിക്കയിലേക്ക്‌ കാമുകന്റെ അടുത്തേക്ക് പോയി. അങ്ങനെ ഇരിക്കുമ്പോള്‍ ആണ് ഡോക്ടറും നാട്ടില്‍ നില്ക്കാന്‍ ഒരു വിഷമം തോന്നി സൌദിയിലേക്ക് പോന്നത്. എവിടെ ആകുമ്പോള്‍ അതികം relatives friends അങ്ങനെ ആരും ഇല്ല. അതാ സൗദി തന്നെ തിരഞ്ഞെടുത്തത്. പിന്നീട് വീട്ടുകാര്‍ മറ്റു വിവാഹത്തിന് നിര്ബെന്ധിച്ചു എങ്കിലും ഡോക്ടര്‍ ഇതുവരെ തയാറായില്ല.

ഇത്രയും കേട്ടപ്പോള്‍ എന്റെ മനസ്സില്‍ പലവിതത്തില്‍ ഉള്ള ചിന്തകള്‍ ആയി. ഇപ്പോള്‍ ഡോക്ടര്‍ തന്നെ താമസിക്കുന്നു. നാട്ടില്‍ വല്ലപ്പോഴും പോയി വരും. ഒരു കടമ പോലെ. എവിടെ വന്നിട്ടും ആരുമായും കൂടുതല്‍ അടുത്തില്ല. പഷേ എന്തോ രാവിലെ എന്റെ സംസാരം കേട്ടപ്പോള്‍ ഡോക്ടര്ക്ക് ‌ എന്തോ ഒരു അടുപ്പം തോന്നി പോലും. അതാണ് എന്നെ ഫ്ലാറ്റില്‍ കൊണ്ട് വിടാനും ഒക്കെ തോന്നിയത്. എന്തായാലും എന്റെ മനസിലും ഡോക്ടറുടെ മനസിലും ഒരുപോലെ ഒരു കുളിര്മലഴ പെയ്തു തുടങ്ങി എന്ന് മനസിലായി....(തുടരും)

No comments:

Post a Comment